30 June, 2019 04:59:01 PM


നിയന്ത്രണം വിട്ട ഹെലികോപ്റ്ററിൽ മരണത്തെ മുഖാമുഖം കണ്ട് എം പി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്



അൽവാർ: രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള എംപി മഹന്ത് ബലാക്നാഥ് ഹെലികോപ്റ്റർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. എംപിയുമായി പറന്നുയർന്ന ഹെലികോപ്ടർ ആകാശത്തത് വെച്ച് നിയന്ത്രണം വിടുകയായിരുന്നു. ആകാശത്ത് അൽപ്പനേരം വട്ടം കറങ്ങിയ ഹെലികോപ്റ്റർ കുറച്ച് സമയത്തിന് ശേഷമാണ് പൈലറ്റിന് നിയന്ത്രണത്തിലാക്കാൻ സാധിച്ചത്. മണ്ഡലത്തിൽ എത്തിയ എം പി ഹെലികോപ്റ്ററിൽ കയറിയ ഉടനെയായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K