22 June, 2019 03:02:54 PM
ഹനുമാനെ അനുസ്മരിച്ച് വ്യോമസേന; ബലാക്കോട്ട് വ്യോമാക്രമണത്തിനു നല്‍കിയ പേര് 'ബന്ദര്‍'
ദില്ലി: പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പ്രതികാരമായി ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനിട്ട പേര് ഓപ്പറേഷന്‍ 'ബന്ദര്‍'. രാമായണത്തില്‍ ലങ്കയെ തീവച്ച നശിപ്പിച്ച ഹനുമാനെ അനുസ്മരിച്ചാണ് വാനരന്‍ എന്നര്‍ഥം വരുന്ന ഹിന്ദി പദം ബലാക്കോട്ട് ദൗത്യത്തിനു ഇന്ത്യന്‍ വ്യോമസേന നല്‍കിയതത്രേ.
ഓപ്പറേഷന്‍ ബന്ദര്‍, എന്നാണ് ബലാക്കോട്ട് ആക്രമണത്തിനിട്ട പേരെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അതേസമയം എന്തുകൊണ്ടാണ് ഇത്തരമൊരു പേര് ഈ ദൗത്യത്തിനു നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. 12 മിറാഷ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച ഫെബ്രുവരി 12നാണ് വ്യോമസേന പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച തകര്‍ത്തത്. വിജയകരമായ ദൗത്യത്തിനു ശേഷം യുദ്ധ വിമാനങ്ങള്‍ സുരക്ഷിതമായി തിരികെയെത്തിയിരുന്നു. ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേന പൈലറ്റുമാര്‍ക്ക് രാഷ്ട്രപതി വായുസേനാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു