20 June, 2019 04:36:52 PM
ഗുരുവചനം പാടി കോവിന്ദ്: മൊബൈലില്‍ സെല്‍ഫിയെടുത്ത് രാഹുല്‍; അവസാനം സ്വരം കടുപ്പിച്ച് അമ്മ സോണിയ
ദില്ലി : "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്..." പ്രഥമ പൗരനിലൂടെ പാര്‍ലമെന്‍റില്‍ ഗുരുദേവ സൂക്തം മുഴങ്ങി.. "പുതിയ ഇന്ത്യ ഗുരുവിന്‍റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്നും" രാഷ്ട്രപതി റാംനാഥ് കോവിന്ദ്. അതേസമയം കേള്‍വിക്കാരുടെ മുന്‍നിരയില്‍ മൊബൈല്‍ ഫോണില്‍ ബ്രൗസ് ചെയ്യുന്ന തിരക്കിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
11 മണിക്ക് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം തുടങ്ങി. അപ്പോൾ മുതൽ ഫോണിൽ കളിച്ചു കൊണ്ടിരുന്ന രാഹുൽ ഗാന്ധി 11.28 ആയപ്പോൾ സെന്‍റർ ഹാളിന്‍റെ മുൻനിരയിൽ ഇരുന്ന് ഒരു സെൽഫി എടുത്തു. 11.35 ആയപ്പോൾ ഒരെണ്ണം കൂടി എടുത്തു സൂം ചെയ്തു നോക്കിയിട്ടു ആർക്കോ സെന്‍റ് ചെയ്തു. രണ്ട് തവണ സെല്‍ഫിയെടുത്ത ശേഷം മൊബൈലില്‍ കളി തുടരവേ ഒടുവില്‍ അടുത്തിരുന്ന അമ്മ സോണിയ ഗാന്ധി ഇടംകണ്ണു കൊണ്ടു ഇടഞ്ഞൊന്നു നോക്കി.
പിന്നാലെ സ്വരം കടുപ്പിച്ചപ്പോള്‍ ഫോൺ മേശപ്പുറത്തു വെച്ചു. ശേഷിച്ച നേരം മുഴുവൻ അമ്മയും മകനും വർത്താനം പറഞ്ഞിരുന്നു. സെന്‍റർ ഹാളിനു പുറത്തേക്കിറങ്ങി വരവേ രാഹുൽ പറഞ്ഞു "റഫാലിൽ കള്ളക്കളി നടന്നിട്ടുണ്ട്, എന്‍റെ സ്റ്റാന്‍റിൽ ഞാൻ ഉറച്ചു നിൽക്കുന്നു."