11 June, 2019 01:51:44 PM
മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി വീരേന്ദ്രകുമാര്‍ ലോകസഭയുടെ ഇടക്കാല സ്പീക്കറാകും
ദില്ലി: 17-ാം ലോകസഭയുടെ ഇടക്കാല സ്പീക്കറായി ബിജെപി എംപി വീരേന്ദ്രകുമാറിനെ തിരഞ്ഞെടുത്തു. മധ്യപ്രദേശിലെ ടിക്കംഗഡില്‍ നിന്നുള്ള എംപിയാണ് വീരേന്ദ്രകുമാര്‍. നേരത്തെ ഈ ഒഴിവിലേക്ക് മനേകാ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മനേകാ ഗാന്ധിയുടെ പേര് കേട്ടത്. ജൂണ്‍ 17-നാണ് പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം.
ആദ്യ സഭാ നിയന്ത്രിക്കുന്നതും പ്രോടൈം സ്പീക്കറാകും താത്കാലിക തസ്തിക മാത്രമാണ് പ്രോ ടെം സ്പീക്കറുടേത്. പതിനേഴാം ലോക്‌സഭയിലെ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോ ടെം സ്പീക്കറാണ്. പുതിയ ലോക്‌സഭയുടെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പുകളും പ്രോ ടെം സ്പീക്കറുടെ നേതൃത്വത്തിലാണ് നടക്കുക