20 May, 2019 09:45:39 PM
സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പൂട്ട് വീഴുന്നു; ഓപ്പറേഷൻ റെയിൻബോയ്ക്ക് ആവേശോജ്ജ്വല തുടക്കം
കോട്ടയം: പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ സംവിധാനം കുറ്റമറ്റതും കാര്യക്ഷമമാക്കുന്നതിനും കോട്ടയം ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ഓപ്പറേഷൻ റെയിൻബോയ്ക്ക് തുടക്കമായി. രണ്ടു ഘട്ടങ്ങളായാണ് പദ്ധതിനടപ്പിലാക്കുക.
പദ്ധതിയുടെ
ആദ്യ ഘട്ടത്തില്‍ സ്കൂളുകളിലെ
അധ്യാപകര്‍ക്കും, പിടിഎ പ്രസിഡന്‍റിനും സ്കൂള്‍ ബസ്സ് ഡ്രൈവര്‍മാര്‍ക്കും ബോധവൽക്കരണം നല്‍കുന്നതോടൊപ്പം സ്കൂള്‍
വാഹങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയും ചെയ്യും. ഇതോടൊപ്പം സ്കൂള്‍ വാഹന
ഡ്രൈവര്‍മാരുടെ നേത്ര പരിശോധനയും നടത്തും, സ്കൂള്‍ ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലവും പോലിസ് പരിശോധിക്കും. ഒന്നാം ഘട്ട
പരിശോധന മെയ് 30നകം ജില്ലയിലെ അഞ്ചു പോലിസ് സബ് ഡിവിഷനുകളിലായി പൂര്‍ത്തീ
കരിക്കും.
രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗകര്യം നിഷേധിക്കുന്ന ബസ്സുകള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. ടിപ്പര്‍ ലോറികളുടെ ഓട്ടം സ്കൂള്‍ സമയമായ രാവിലെ 8:30 മുതല്‍ 9:30 വരെയും വൈകുന്നേരം 3:30 മുതല്‍ 4:30 വരെയും കര്‍ശനമായി നിയന്ത്രിക്കും. സ്കൂള്‍ വാഹനങ്ങളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കൊണ്ടുപോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. മദ്യപിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്ന സ്കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമ നടപടികള്‍ക്ക് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരo ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് നടപടികള്‍ സ്വീകരിക്കും.
ഓപ്പറേഷൻ റെയിൻബോയുടെ ഉത്ഘാടനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ കോട്ടയം സബ് ഡിവിഷനിലെ 106 സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവൽക്കരണം നല്‍കുകയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും വിവിധ വാഹന ഡീലര്‍മാരുടെയും സഹകരണത്തോടെ എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലും കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലുമായി വാഹനങ്ങളുടെ ബ്രേക്ക്, ഇൻഡിക്കേറ്റർ, വൈപ്പർ, ലൈറ്റ്, ടയർ എന്നിവയുടെ പ്രവർത്തനക്ഷമത, വാഹന രേഖകളുടെ സാധുത, ഡ്രൈവർമാർക്കുള്ള ബോധവൽക്കരണo നടത്തുകയും ചെയ്തു. 150-ഓളം ഡ്രൈവർമാരുടെ നേത്രപരിശോധന കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം ജില്ലാ ആശുപത്രി, മറ്റ് നേത്രചികിത്സാലയങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പൂർത്തീകരിച്ചു. ഇതിൽ ഇരുപതോളം ഡ്രൈവർമാരുടെ തുടർനേത്രചികിത്സയ്ക്ക് ഡോക്ടർമാർ ശുപാർശ ചെയ്തു.
യുണൈറ്റഡ് നേഷൻസ് കൺവെൻഷൻഓണ്‍ റൈറ്റ്സ് ഓഫ് ദി ചൈല്‍ഡ് (യു.എൻ. സി.ആർ.സി) ഉടമ്പടിപ്രകാരം 18 വയസ്സിന് താഴെയുള്ളവരെ കുട്ടികളായി പരിഗണിച്ചുകൊണ്ട് അവർക്ക് മുൻഗണന നൽകിയാണ് ജസ്റ്റിസ് ജുവനൈൽ ആക്ട് രൂപീകരിച്ചതെന്ന് ഉദ്ഘാടനവേളയിൽ കോട്ടയം ജില്ലാ കളക്ടർ ശ്രീ സുധീര്‍ബാബു ഐ.എ.എസ് ഓർമിപ്പിച്ചു. സ്കൂൾ വാഹന ഡ്രൈവർമാർ പ്രതിയാകുന്ന കുറ്റകൃത്യങ്ങൾക്ക് ജസ്റ്റിസ്ജുവനൈൽ ആക്ട് പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.
ചടങ്ങിൽ അഡീഷണൽ എസ്.പി. എ.നസീം, സബ്കളക്ടർ ഈഷ പ്രിയ, എ.എസ്.പി രീഷ്മ രമേശന്‍, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ വി.എം ചാക്കോ, ഡി.വൈ.എസ്.പി ആർ.ശ്രീകുമാർ, ഡി.വൈ.എസ് പി. എ അശോകൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഷൈല കുമാരി, കോർഡിനേറ്റർ ജോഫിന്‍ ജെയിംസ്, ടി.ജെ ജോസഫ്, കെ.എസ് സുരേഷ്, ബെന്നി, സ്റ്റുഡൻറ് പോലീസ് കേഡറ്റ് അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.പി വേണുഗോപാൽ എന്നിവർ സംസാരിച്ചു.