13 May, 2019 02:26:03 PM
അഭിനന്ദന്‍ വര്‍ത്തമാന്‍ രാജസ്ഥാന്‍ വ്യോമതാവളത്തില്‍ ജോലിയില്‍ പ്രവേശിച്ചു
ജെയ്പൂര്‍: അതിര്‍ത്തി കടന്നെത്തിയ പാക്ക് പോര്‍വിമാനം തകര്‍ക്കുന്നതിനിടെ പാക്ക് പട്ടാളത്തിന്റെ പിടിയിലായിലാകുകയും പിന്നീട് മോചിതനാകുകയും ചെയ്ത വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇനി രാജസ്ഥാനില്‍ പ്രവര്‍ത്തിക്കും. ശനിയാഴ്ച രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തില്‍ ജോലിയില്‍ പ്രവേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വ്യോമസേന ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല.
എല്ലാ പ്രതിരോധ നിയമനങ്ങളും രഹസ്യസ്വഭാവമുള്ളതാണെന്നും സ്ഥിരീകരിക്കാന്‍ സാധിക്കുന്ന വിവരം രാജസ്ഥാനില്‍ അഭിനന്ദന്‍ നിയമിതനാകുന്നു എന്നുമാത്രമാണ.് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നാണ് നിലപാട്. ഫെബ്രുവരി 27 നായിരുന്നു അഭിനന്ദന്‍ പാക്ക് സൈന്യത്തിന്റെ പിടിയിലായത്. അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം പാകിസ്ഥാന്‍ വെടിവച്ച് ഇടുകയായിരുന്നു. തുടര്‍ന്ന് 60 മണിക്കൂറിന് ശേഷമാണ് പാക്ക് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചത്.