10 May, 2019 03:24:23 AM


ഒരു പൊതിക്ക് 500 രൂപ: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന ആറ് യുവാക്കള്‍ വൈക്കത്ത് അറസ്റ്റില്‍




വൈക്കം: വൈക്കം ടൗണില്‍ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ആറു  യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.  വൈക്കം ബോട്ടുജെട്ടി പാർക്കിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ടൗണിലെ കഞ്ചാവ് വിൽപ്പനയുടെ ചുരുളഴിഞ്ഞത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിൽപ്പനയ്ക്ക് കരുതിയിരുന്ന 80ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.


എസ്.എൻ പുരം വാടയിൽ മിഥുൻ (20), പോളശ്ശേരി കായിപ്പുറത്ത് അമൽ (23), അഖിൽ (21), വൈക്കം ദളവാക്കുളം അജിത്ത് (24), വാക്കേത്തറ പുത്തൻ തറയിൽ കുഞ്ഞ് എന്ന് വിളിക്കുന്ന നിബിൻ (30), മുണ്ടാർ ചാലിത്തറ അരുൺ (24) എന്നിവരെയാണ് കേസ് എടുത്തു അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടെന്നും അവരെ കുറിച്ച് വ്യക്തമായ രേഖകൾ ലഭിച്ചിട്ടുണ്ടെന്നും വൈക്കം പോലീസ് അറിയിച്ചു. നഗരസഭ പാർക്ക്, കായലോര ബീച്ച്,  സ്കൂൾ പരിസരങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന വിപണന കേന്ദ്രങ്ങൾ സ്കൂള്‍ വിദ്യാർഥികള്‍ക്ക്കഞ്ചാവ് ആദ്യം സൗജന്യമായി നല്‍കുമെന്നും പിന്നീട് ആവശ്യമനുസരിച്ച്‌ വന്‍ തുകയീടാക്കുമെന്നുമാണ്‌ പ്രതികള്‍    പോലീസിനോട്  പറഞ്ഞത്. 


ഉപയോഗിച്ച് തുടങ്ങിയാല്‍ എത്ര രൂപവേണേലും മുടക്കാന്‍ ആവശ്യക്കാര്‍ റെഡിയായിരുന്നു. ഒരു പൊതിക്ക് അഞ്ഞൂറ് രൂപ വരെ വാങ്ങിയിരുന്നതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു.    എസ്.ഐ മഞ്ജുദാസ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ സി. കെ. നാരായണൻ ഉണ്ണി, മോഹനൻ കെ പി സജി സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപിലെ  ഉദ്യോഗസ്ഥരായ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K