27 April, 2019 10:24:45 PM


'മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍' എന്ന പരാമര്‍ശം; ശശി തരൂരിന് കോടതി സമൻസ് അയച്ചു



ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിന് ശശി തരൂരിന് ദില്ലി റോസ് അവന്യൂ കോടതി സമൻസ് അയച്ചു.  ശശി തരൂരിനോട് ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ദില്ലി കോടതി ആവശ്യപ്പെട്ടു. ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആർ എസ് എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന ശശി തരൂരിന്‍റെ പമാര്‍ശത്തിനെതിരെയാണ് നടപടി. 


ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമർശം. കഴിഞ്ഞ  വർഷം ബാംഗ്ലൂർ സാഹിത്യോത്സവത്തിൽ വച്ചായിരുന്നു ശശി തരൂരിന്‍റെ പരാമര്‍ശം. ദില്ലി ബിജെപി നേതാവ് രാജീവ്  ബബ്ബാറാണ് തരൂരിനെതിരെ കോടതിയെ  സമീപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K