27 April, 2019 01:23:43 PM
റെയില്‍വേ സ്‌റ്റേഷനില്‍ 20കാരിയുടെ പ്രസവം; സഹായിക്കാന്‍ സ്‌റ്റേഷനിലെ ക്ലിനിക്കല്‍ സ്റ്റാഫ്
താനെ: ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട 20കാരി റെയില്‍വേ സ്‌റ്റേഷനില്‍ പ്രസവിച്ചു. പ്രസവമെടുത്തതാകട്ടെ സ്‌റ്റേഷനിലെ ക്ലിനിക്കല്‍ സ്റ്റാഫും. മുംബൈ വഴിയുള്ള കൊങ്കന്‍ കന്യ എക്‌സ്പ്രസിലെ യാത്രക്കാരിയ്ക്കാണ് യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ടത്. ഇന്നു അതിരാവിലെയായിരുന്നു സംഭവം. താനെ സ്‌റ്റേഷനില്‍ ഇറങ്ങിയ അവര്‍ ഉടന്‍തന്നെ പ്രസവിക്കുകയായിരുന്നു. ക്ലിനിക്കിലെ സ്റ്റാഫ് എത്തി അവര്‍ക്ക് പരിചരണം നല്‍കി. സ്‌റ്റേഷനിലെ ക്ലിനിക്കലേക്ക് പിന്നീട് ഇവരെ മാറ്റി.