19 April, 2019 01:58:49 PM


സൈബറിടത്തിൽ കോൺഗ്രസിന്‍റെ ശക്തയായ നേതാവും പാര്‍ട്ടി വക്താവുമായ പ്രിയങ്ക ചതുര്‍വേദി രാജി വെച്ചു



ദില്ലി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും പ്രിയങ്ക രാജി വെച്ചു. രാജി കത്ത് നേതൃത്വത്തിന് കൈമാറി. ഇന്നലെ തന്നെ ട്വിറ്ററില്‍ നിന്നും കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണം പ്രിയങ്ക ഒഴിവാക്കിയിരുന്നു. തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരികെ എടുത്തതില്‍ പ്രതിഷേധിച്ചാണ് പിയങ്കയുടെ രാജി.


പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദുഃഖമുണ്ടെന്ന് ഇന്നലെ പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണെന്നുമാണ് പ്രിയങ്ക ചതുര്‍വേദി കുറിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K