14 April, 2019 10:53:05 PM
ശമ്പളകുടിശിഖ: തിങ്കളാഴ്ച മുതല്‍ ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ പറക്കില്ല
ദില്ലി: നാളെ രാവിലെ 10 മണി മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ പറക്കില്ല. മൂന്നര മാസമായി ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ശമ്പള കുടിശ്ശിക ലഭിക്കാത്തത് കാരണം പൈലറ്റുമാര്‍ നാളെ മുതല്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതം അറിയിച്ചു. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്രില്‍ഡിന്‍റേതാണ് തീരുമാനം.
ഏകദേശം 1,100 ഓളം പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി ബാധിച്ചതായാണ് പൈലറ്റുമാരുടെ സംഘടനയുടെ വിലയിരുത്തല്‍. 'മൂന്നര മാസമായി ലഭിക്കാത്ത ശമ്പളം ഇനി എന്ന് ലഭിക്കുമെന്ന് തങ്ങള്‍ക്ക് വ്യക്തതയില്ല, അതിനാല്‍ തങ്ങള്‍ ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തേണ്ടയെന്ന് തീരുമാനിച്ചിരിക്കുന്നു'. ഗ്രില്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു.