10 April, 2019 10:32:56 PM
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; താക്കൂര്‍ സേന നേതാവ് അല്‍പേശ് താക്കൂര്‍ പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി താക്കൂര്‍ സേന നേതാവ് അല്‍പേശ് താക്കൂര്‍ പാര്‍ട്ടി വിട്ടു. അല്‍പേശിനു പുറമേ സേന നേതാക്കളും എം എല്‍എമാരുമായ ധവല്‍ സിങ് ഝാല, ഭാരത് താക്കൂര്‍ എന്നിവരും രാജിവച്ചു. മൂവരും ബി ജെ പിയില്‍ ചേരുമെന്നാണ് സൂചനകള്‍. ഇതോടെ ഒരു മാസത്തിനിടെ പാര്‍ട്ടി വിട്ട എം എല്‍ എ മാരുടെ എണ്ണം ഏഴായി.