07 April, 2019 10:49:56 AM
കമല്‍ നാഥിന്‍റെ വിശ്വസ്തരുടെ വീടുകളില്‍ ഉള്‍പ്പെടെ രാജ്യത്ത് 50 ഇടങ്ങളില്‍ ആദായ നികുതിവകുപ്പ് റെയ്ഡ്
ദില്ലി: മധ്യപ്രദേശ്, ഗോവ, ദില്ലി എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. 50 സ്ഥലങ്ങളിലായി മുന്നൂറോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുക്കുന്നതായാണ് വിവരം. തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ഹവാല പണം ഒഴുകുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ വിശ്വസ്തരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
കമല്‍ നാഥിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട മുന്‍ ജീവനക്കാര്‍, കമല്‍നാഥിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രവീണ്‍ കക്കാര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. പ്രവീണ്‍ കക്കാറിന്‍റെ വീട്ടില്‍ നിന്നും 9 കോടി പിടിച്ചെടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പ്രവീണ്‍ കക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുമ്ബ് തന്നെ കമല്‍ നാഥ് ജീവനക്കാരുടെ പട്ടികയില്‍ നിന്ന് നീക്കിയതായും റിപ്പോര്‍ട്ടുണ്ട്.