01 April, 2019 10:36:23 PM
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: പാക് എഫ് 16 യുദ്ധവിമാനങ്ങൾ നിയന്ത്രണ രേഖയ്ക്ക് അരികിൽ
ദില്ലി: അതിർത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാക് എഫ് 16 യുദ്ധവിമാനങ്ങൾ നിയന്ത്രണ രേഖയ്ക്ക് അരികിൽ എത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനാണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയതെന്ന് സൂചന. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ പഞ്ചാബിലെ ഖേംകരാന്‍ സെക്ടറിന് സമീപത്തെ റഡാറുകളില്‍ കണ്ടതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ വ്യോമ സേന വിമാനങ്ങള്‍ നിരീക്ഷണത്തിന് എത്തിയതോടെ ഇവ മടങ്ങിയതായാണ് റിപ്പോര്‍ട്ട്.