31 March, 2019 09:03:30 AM
തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി ബസ് ഓവർ ബ്രിഡ്ജിൽ നിന്നും താഴേക്ക് മറിഞ്ഞു; 25 പേര്‍ക്ക് പരിക്ക്
കോയമ്പത്തൂര്‍: തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടം. പത്തനംതിട്ട - ബാംഗ്ലൂര്‍ കെഎസ്‌ആര്‍ടിസി സ്കാനിയ ബസ് ആണ് അപകടത്തില്‍ പെട്ടത്. ഓവര്‍ ബ്രിഡ്ജില്‍ നിന്നും ബസ് താഴേയ്ക്ക് വീണാണ് അപകടമുണ്ടായത്. 25 പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മുപ്പത് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പെട്ടവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.