31 March, 2019 08:07:42 AM


മോദി ഭരണം ഇനിയില്ലെന്ന്​ മണി ശങ്കര അയ്യർ; മഹാസഖ്യം ഇലക്​ഷനു ശേഷം

 





ദുബായ്: 'അച്ഛാദിൻ' മുദ്രാവാക്യം മോദി പോലും കൈവിട്ടിരിക്കെ, മെയ് 23ന്‍റെ തെരഞ്ഞെടുപ്പുഫലം ഇന്ത്യൻ സെക്കുലറിസത്തിന്‍റെ വീണ്ടെടുപ്പ് കൂടിയായിരിക്കുമെന്നും മണി ശങ്കര അയ്യർ. തെരഞ്ഞെടുപ്പാനന്തരം രൂപപ്പെടുന്ന മഹാസഖ്യം ഇന്ത്യയുടെ അധികാരത്തിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മണി ശങ്കര അയ്യർ. 

യു.പി.എ സംവിധാനം നേരത്തെ നിലവിൽ വന്നതു പോലും തെരഞ്ഞെടുപ്പാനന്തരമാണ്. എന്നിരിക്കെ, ഇക്കുറി കോൺഗ്രസ് സഖ്യം ഇന്ത്യ ഭരിക്കുമെന്ന് മണിശങ്കര അയ്യർ ഉറപ്പിക്കുന്നു. ഉത്തർപ്രദേശിൽ എസ്.പി, ബി.എസ്.പി സഖ്യത്തോട് കോൺഗ്രസ് കൂടി ചേർന്നു നിന്നാൽ ബി.ജെ.പിക്ക് എട്ട് സീറ്റു പോലും ലഭിക്കില്ല.


മഹാരാഷ്ട്രയിൽ എൻ.സി.പി, കോൺഗ്രസ് സഖ്യം മികച്ച ജയം നേടും. പശ്ചിമ ബംഗാളിൽ മാത്രമാണ് ബി.ജെ.പിക്ക് ചെറിയ നേട്ടം ലഭിക്കുകയയെന്നും മണി ശങ്കര അയ്യർ പറയുന്നു. മൈലാടുതുറയിൽ ഡി.എം.കെ ഉടക്കിനെ തുടർന്ന് സീറ്റു ലഭിക്കാതെ പോയതിൽ അയ്യർക്ക് നിരാശയുണ്ട്. എങ്കിലും കോൺഗ്രസ് നേതൃത്വം തന്നെ കൈവിടില്ലെന്നു തന്നെ അദ്ദേഹം കരുതുന്നു. ദുബൈയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മണി ശങ്കര അയ്യർ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K