30 March, 2019 12:59:38 PM
ജമ്മുവില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറി പൊട്ടിതെറിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കാറിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ജമ്മു ദേശീയപാതയിലാണ് സ്ഫോടനം ഉണ്ടായത്. സിആര്‍പിഎഫ് വാഹന വ്യൂഹത്തില്‍ ഇടിച്ചതിന് ശേഷമായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ലെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. പെട്ടെന്നുണ്ടായ അപകടമാണെന്നാണ് സിആര്‍പിഎഫിന്‍റെ പ്രാഥമിക നിഗമനം. ആക്രമണമായി കരുതുന്നില്ലെന്നും സിആര്‍പിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി.