27 March, 2019 08:33:37 AM
ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു
ദില്ലി: ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. മുംബൈ കോണ്‍ഗ്രസ് മിലിന്ദ് ദിയോറയ്ക്ക് ഒപ്പമെത്തിയാണ് ഊര്‍മ്മിള രാഹുലിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് എഐസിസി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അവര്‍ മാധ്യമങ്ങളെ കണ്ടു. കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജെവാല, സജ്ഞയ് നിരുപം തുടങ്ങിയവര്‍ ഊര്‍മ്മിളയ്ക്കൊപ്പം ഉണ്ടായിരുന്നു. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥി ഗോപാല്‍ ഷെട്ടിക്കെതിരെ ഊര്‍മ്മിള മത്സരിച്ചേക്കും എന്നാണ് സൂചന.