26 March, 2019 09:30:26 PM
സ്കൂള്‍ പരിസരത്ത് നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വില്‍പ്പന; കോട്ടയത്ത് രണ്ട് പേര്‍ പിടിയില്‍
കോട്ടയം: ജില്ലയിൽ രണ്ടിടത്തു നിന്നും നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസ് വിൽപ്പന നടത്തിയ രണ്ടുപേരെ പിടികൂടി. സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കടയിൽ ഹാൻസ് പാക്കറ്റുകൾ സൂക്ഷിച്ചിരുന്ന രണ്ട് പേരാണ് പിടിയിലായത്.
പൂഞ്ഞാറിൽ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സ്റ്റേഷനറികട നടത്തിവരുന്ന നടൂപറമ്പിൽ രാജുവിനെ (63) കടയിൽ സൂക്ഷിച്ചിരുന്ന 16 പായ്ക്കറ്റ് ഹാൻസുമായി ഈരാറ്റുപേട്ട എസ് ഐ അനുരാഗ് എം എച്ച്, സിപിഒ ഷെഫീക്ക്, സെൻസാഫ് അംഗമായ എഎസ്ഐ ജയ്മോൻ എന്നിവരടങ്ങുന്ന സംഘം പിടികൂടി.
കറുകച്ചാലിൽ നടന്ന റെയ്ഡിൽ കടയിൽ സൂക്ഷിച്ചിരുന്ന 130 പായ്ക്കറ്റ് ഹാൻസുമായി ചമ്പക്കര പള്ളതോട്ടിൽ ജഗതി ആചാരിയുടെ മകൻ രമേശ് (41)നെ എസ്ഐ ഷിബു ഇ.ബി, സിപിഒമാരായ ഉണ്ണികൃഷ്ണൻ, രഞ്ജിത്ത്, സ്വരാജ് എന്നിവരടങ്ങുന്ന സംഘംമാണ് പിടികൂടിയത്.