20 March, 2019 02:06:22 PM


നാടകാന്തം സാവന്ത്; 20 എംഎൽഎമാരുടെ പിന്തുണയോടെ ഗോവയിൽ ബിജെപി വിശ്വാസവോട്ട് നേടി



‌പനജി: ഗോവയിൽ ബിജെപി സർക്കാരിന് 20 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ച് കൊണ്ട് പ്രമോദ് സാവന്ത് സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. 14 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് അവകാശവാദം നിരവധി തവണ ഉന്നയിച്ചിരുന്നു. മനോഹര്‍ പരീക്കറിന്‍റെ നിര്യാണത്തിന് പിന്നാലെ നാടകീയമായാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കിയത്.


സഭയിൽ വിശ്വാസം നേടാൻ ബിജെപിക്ക് വേണ്ടത് 19 എംഎൽഎമാർ ആയിരുന്നു. നീണ്ട നാടകീയതകൾക്കൊടുവിലായിരുന്നു 12 അംഗമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭയിൽ ബിജെപി വിഹിതം ആറ് മാത്രം. രണ്ട് ഉപമുഖ്യമന്ത്രിമാരും ഘടകകക്ഷികൾക്ക് എന്ന നിലയിലായിരുന്നു പുതിയ മന്ത്രിസഭാ രൂപീകരണം. മുള്‍മുനയില്‍ നിര്‍ത്തി ആവശ്യങ്ങള്‍ നേടിയെടുക്കുകയായിരുന്നു ഘടകകക്ഷികള്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K