15 March, 2019 08:40:28 PM
ഏറ്റുമാനൂർ - കുറുപ്പന്തറ പുതിയ പാതയിൽ തീവണ്ടി പാഞ്ഞു; 120 കി.മീ. വേഗതയിൽ
കോട്ടയം: ഏറ്റുമാനൂരിനും കുറുപ്പന്തറയ്ക്കും ഇടയിൽ പണി പൂർത്തിയായ പുതിയ പാളത്തിലൂടെ ട്രയിൻ പരീക്ഷണ ഓട്ടം നടത്തി. വെള്ളിയാഴ്ച വൈകിട്ട് 4.33ന് കോട്ടയ്ക്കു പുറം റയിൽവേ ഗേറ്റിനടുത്ത് നിന്ന് ഓടി തുടങ്ങിയ ട്രയിൻ 4.38 ന് കറുപ്പന്തറ സ്റ്റേഷന്റെ ഔട്ടറിൽ എത്തി. മണിക്കൂറിൽ 120 കിലോമീറ്റർ ആയിരുന്നു പരമാവധി വേഗത. എഞ്ചിനും മൂന്ന് ബോഗിയുമടങ്ങിയ ട്രയിനാണ് പരീക്ഷണ ഓട്ടം നടത്തിയത്.
രാവിലെ 10.30 മുതൽ 3 വരെ മോട്ടോർ ട്രോളിയിൽ ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ട്രയിൻ ഓടിയത്. റയിൽവേ മുഖ്യ സുരക്ഷാ കമ്മീഷണർ കെ.എ. മനോഹരൻ, ചീഫ് അഡ്മിനിസേട്രറ്റിവ് ഓഫീസർ എൽ .സുധാകര റാവു, ഡിവിഷണൽ മാനേജർ സിരിഷ് കുമാർ സിൻഹ, ചീഫ് എഞ്ചിനീയർമാരായ ഷാജി സഖറിയ, അബ്ദുൾ റഹ്മാൻ, ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ പി.നന്ദഗോപാൽ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരിദാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു സഖറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണ ഓട്ടം.
റെയില്‍വേ ഗേറ്റ് ശനിയാഴ്ച അടച്ചിടും
കോട്ടയം: അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ചങ്ങനാശ്ശേരി, തിരുവല്ല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ പായിപ്പാട്, നാലുകോടി ലെവല്‍ ക്രോസിംഗ് ഗേറ്റുകള്‍ ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ അടച്ചിടുമെന്ന് എഡിഎം അറിയിച്ചു.