12 March, 2019 09:45:08 AM


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാംദിനം മോദിയുടെ തട്ടകത്തില്‍ റാലിയുമായി രാഹുലും പ്രിയങ്കയും





അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മോദിയുടെ തട്ടകത്തില്‍ യോഗം ചേരാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇന്ന് കോണ്‍ഗ്രസ് യോഗം ചേരുന്നത്. യോഗത്തില്‍ ഇന്ന് സുപ്രാധാനമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. നീണ്ട 58 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തക സമിതി ചേരുന്നത്. ഇന്ന് ചേരുന്ന യോഗത്തില്‍ സുപ്രധാനമായ പല തീരുമാനങ്ങളും ഉണ്ടാകുമെന്ന് കോണ്‍ഗ്രസിന്റെ ഗുജറാത്ത് സംസ്ഥാനാധ്യക്ഷന്‍ അമിത് ചൗദ പറഞ്ഞു.



കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അമ്മ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്കാ ഗാന്ധി വാദ്ര, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടേയും തട്ടകമായ അഹമ്മദാബാദില്‍ ചേരുന്ന കോണ്‍ഗ്രസ് യോഗത്തിന് ഏറെ പ്രാധാന്യമാണ് കല്‍പിക്കുന്നത്. ഓരോ സംസ്ഥാനത്തും സ്വീകരിക്കേണ്ട നയതീരുമാനങ്ങള്‍,


സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. തുടര്‍ന്ന് ഗാന്ധിനഗറിലെ അഡ്‌ലജില്‍ നടന്ന റാലിയില്‍ രാഹുലിനൊപ്പം പ്രിയങ്കയും ചേരും. നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒട്ടുമിക്ക മുറികളും കോണ്‍ഗ്രസ് തങ്ങളുടെ നേതാക്കള്‍ക്കായി ബുക്ക് ചെയ്തുവെന്നും ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്ത് നല്ല വ്യാപാരമാസാമായാണ് ഹോട്ടലുടമകള്‍ കണക്കാക്കുന്നത്. 10 ശതമാനം വാടക വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K