11 March, 2019 10:09:28 PM


അനധികൃത പണമിടപാട്; കോട്ടയം ജില്ലയിൽ രണ്ടുപേർ കൂടി പിടിയിൽ





കോട്ടയം: നിയമപരമായ ലൈസൻസ് ഇല്ലാതെ പണമിടപാട് നടത്തിയതിന് ജില്ലയിൽ രണ്ടു പേർ കൂടി പിടിയിൽ. മുണ്ടക്കയം നെയ്യൂർ വീട്ടിൽ ജോസ് എൻ വി, പള്ളിക്കത്തോട് പത്താനിയിൽ സാബു ആർ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നടന്ന റെയ്ഡില്‍ കേരള മണി ലെൻഡേഴ്‌സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിട്ടുള്ളത്.


തിങ്കളാഴ്ച പുലർച്ചയോടെ തുടങ്ങിയ റെയ്ഡിൽ ജോസിന്‍റെ മുണ്ടക്കയം കരിനിലത്തുള്ള വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 5,80,000 രൂപയും, പണമിടപാടുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു.  എസ്ഐ മാമൻ എം.ജെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ഇക്ബാൽ, സിവില്‍ പോലീസ് ഓഫീസര്‍ അജിമോൻ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ നിഷ എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. 


പള്ളിക്കത്തോട് മൂഴിരിലെ വീട്ടിൽ നിന്നാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 2,56,930 രൂപയും, നിയമവിരുദ്ധമായ ചെക്കുകളും, അനധികൃത സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന രേഖകളും പിടിച്ചെടുത്തു. പള്ളിക്കത്തോട് എസ് ഐ അരുൺദേവിന്‍റെ നേതൃത്വത്തിൽ എ എസ് ഐ അജി ഏലിയാസ്, സിവില്‍ പോലീസ് ഓഫീസര്‍ അജിത്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മഞ്ജു എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K