10 March, 2019 10:40:36 AM
രാജസ്ഥാനില്‍ പാകിസ്ഥാന്‍റെ ആളില്ലാ വിമാനം ഇന്ത്യൻ സേന വെടിവച്ചിട്ടു
ഗംഗാനഗര്‍: രാജസ്ഥാനിലെ ഗംഗാനഗറിൽ പാകിസ്ഥാനി ആളില്ലാ വിമാനം ഇന്ത്യൻ സേന വെടിവച്ചിട്ടു. രാത്രി ഏഴരയൊടെയാണ് സംഭവം. പാക് ഡ്രോണ്‍ ആണെന്ന് ഇന്ത്യന്‍ സേന വിശദമാക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും ഇത്തരം ആളില്ലാ വിമാനത്തെ വ്യോമസേന വെടിവച്ചിട്ടിരുന്നു. രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയിലായിരുന്നു ഇതിന് മുന്‍പ് ആളില്ലാ വിമാനമെത്തിയത്. ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാക്കിസ്ഥാന്‍റെ ശ്രമമുണ്ടായതോടെ ആളില്ലാ വിമാനം വ്യോമസേന വെടിവച്ചിടുകയായിരുന്നു.