09 March, 2019 03:40:54 PM
കൊല്‍ക്കത്തയില്‍ സ്ഫോടക വസ്തുക്കളുമായി വാഹനം പിടിയില്‍; രണ്ട് പേര് അറസ്റ്റില്‍
കൊല്‍ക്കത്ത: നഗരത്തിലെ ചിത്പുരില് വന്‍തോതില്‍ സ്ഫോടക വസ്തുക്കളുമായി വാഹനം പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെ ബിടി റോഡില്‍ ടാലാ ബ്രിഡ്ജ് ഭാഗത്ത് പോലീസ് പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. ആയിരം കിലോ പൊട്ടാസ്യം നൈട്രേറ്റാണ് വാഹനത്തില്‍നിന്ന് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. സ്ഫോടക വസ്തുക്കള്‍ ഒഡീഷയില്‍നിന്നും നോര്‍ത്ത് 24 പര്ഗാനാസിലേക്കു കൊണ്ടുപോകുകയായിരുന്നു. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.