28 February, 2019 01:11:23 PM
തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയണമെന്ന് ദില്ലി ഹൈക്കോടതി
ദില്ലി: നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്‍റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കോണ്‍ഗ്രസിന് തിരിച്ചടി. പത്രസ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. അസോസിയേറ്റഡ് ജേർണലിന്റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി.
ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ൽ അസോസിയേറ്റ് ജേർണലിന് കെട്ടിടം ലീസിന് നൽകിയത്. അസോസിയേറ്റ് ജേർണലിന്‍റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡിന്‍റെ ഓഹരികൾ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു.
എന്നാൽ ഇപ്പോൾ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകുകയായിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ ദില്ലി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെ അസോസിയേറ്റ് ജേർണൽ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് വിധി.