24 February, 2019 12:41:15 PM


ജാർഖണ്ഡിലെ ഗുംലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടി; മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു



റാഞ്ചി: ജാർഖണ്ഡിലെ ഗുംലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് മാവോയിസ്റ്റുകളുടെ ഒളിസങ്കേതത്തിൽ സുരക്ഷാ സേന ആക്രമണം നടത്തിയത്. രണ്ട് എ കെ 47 തോക്കുകളടക്കം അഞ്ച് ആയുധങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

ഇന്ന് രാവിലെ 6.20-ഓടെ അപ്രതീക്ഷിതമായാണ് സുരക്ഷാ സേന മാവോയിസ്റ്റ് കേന്ദ്രത്തിലെത്തിയത്. സിആർപിഎഫിന്‍റെ 209 കോബ്ര ബറ്റാലിയനാണ് ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും മാവോയിസ്റ്റുകൾ തിരികെ വെടിവയ്ക്കുകയായിരുന്നു. ഫെബ്രുവരി 1-ന് മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ സിപിഐഎം(മാവോയിസ്റ്റ്) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K