23 February, 2019 01:40:36 PM


ബംഗളുരു എയ്‌റോ ഇന്ത്യ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വന്‍ അഗ്നിബാധ: 100ലധികം കാറുകള്‍ അഗ്നിക്കിരയായി



ബംഗളൂരു: എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വന്‍ അഗ്നിബാധ. ഭാരതീ നഗര്‍ ഗേറ്റിനു സമീപമുണ്ടായ തീപിടിത്തത്തില്‍ നൂറിലധികം കാറുകള്‍ അഗ്നിക്കിരയായതായാണ് റിപ്പോര്‍ട്ട്. ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വ്യോമസേനയും പൊലീസും സ്ഥലത്തെത്തി. കാറിലെത്തിയവര്‍ എയ്‌റോ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തായതിനാല്‍ കൂടുതല്‍ കാറുകള്‍ അഗ്നിക്കിരയാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K