22 February, 2019 10:45:20 AM


സൈനികരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ആഭരണങ്ങള്‍ വിറ്റ് സ്കൂള്‍ പ്രിന്‍സിപ്പള്‍ ശേഖരിച്ചത് ഒന്നര ലക്ഷം



ലഖ്‍നൗ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് വേണ്ടി തന്‍റെ ആഭരണം വിറ്റ് സ്കൂള്‍ പ്രിന്‍സിപ്പള്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. അച്ഛന്‍ സമ്മാനിച്ച സ്വര്‍ണ്ണ വളകള്‍ വിറ്റാണ് കിരണ്‍ ജഗ്വാല്‍ എന്ന പ്രിന്‍സിപ്പള്‍ ഒന്നര ലക്ഷം രൂപ  ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി ശേഖരിച്ചത്. തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 

ദുഖത്തിലാഴ്ന്ന് നില്‍ക്കുന്ന ജവാന്മാരുടെ ഭാര്യമാരെ കണ്ടപ്പോള്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിച്ചത്. ജവാന്മാരുടെ കുടംബത്തെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ട് വരണമെന്നും ഒരു രൂപ വച്ച് ആളുകള്‍ സംഭാവന ചെയ്യുകയാണെങ്കില്‍ വലിയ തുകയാവുമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദിന്‍റെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K