20 February, 2019 05:31:30 PM
ജയ്പൂര്‍ ജയിലില്‍ പാകിസ്ഥാനി തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞു കൊന്നു
ജയ്പൂര്‍: ജയ്പൂര്‍ ജയിലില്‍ പാകിസ്ഥാനി തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. 2011 മുതല്‍ ഇവിടെ തടവുകാരനായി കഴിഞ്ഞിരുന്ന ജയില്‍പുള്ളിയാണ് സഹതടവുകാരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച മൂന്നു പേര്‍ ചേര്‍ന്ന് ഇയാളെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ജയില്‍ ഐജി വ്യക്തമാക്കി. ഫൊറന്‍സിക് വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്ഥലത്തെത്തി. പുല്‍വാമയില്‍ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് നാല്‍പത് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ജയിലിലെ ഈ അതിക്രമം.