19 February, 2019 10:03:21 PM


പാകിസ്ഥാൻ സന്ദർശനത്തിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തി



ദില്ലി: പാകിസ്ഥാൻ സന്ദർശനത്തിന് പിന്നാലെ സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വികെ സിംഗും ദില്ലി വിമാനത്താവളത്തിൽ നേരിട്ടെത്തി കിരീടാവകാശിയെ സ്വീകരിച്ചു. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി  അദ്ദേഹം കൂടിക്കാഴ്ച നടത്തും.


ഊർജ്ജരംഗത്ത് ഉൾപ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചേക്കും. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനുള്ള പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനെ അറിയിക്കും. ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടത്തിൽ  ഇന്ത്യ സൗദിയുടെ പിന്തുണ തേടുമെന്നാണറിയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K