17 February, 2019 11:18:39 AM
ജമ്മുവില്‍ പിഡിപി ഓഫീസ് പൊലീസ് സീല്‍ ചെയ്തു; വികടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിക്കും
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) ഓഫീസ് പൊലീസ് സീല്‍ ചെയ്തു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയുടെ ഓഫീസ് പൊലീസ് സീല്‍ ചെയ്തത്. മെഹമൂബ മുഫ്തി ഓഫീസ് സന്ദര്‍ശിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു നടപടി.
പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ വികടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കുകയാണ്. വാഹനങ്ങളടക്കമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇതിനിടെയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് പൊലീസ് സീല്‍ ചെയ്തിരിക്കുന്നത്.