16 February, 2019 05:31:04 PM


വീണ്ടും സ്ഫോടനം: ജമ്മു-കശ്മീരിലെ രജൗരി ജില്ലയില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു



: പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെ ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലും സ്ഫോടനം. സ്ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു മേജറാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം. നിയന്ത്രണരേഖയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മാറി കണ്ടെത്തിയ സ്ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടമാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാവാം സ്ഫോടക വസ്തുകള്‍ സ്ഥാപിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കരസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുല്‍വാമാ സംഭവത്തിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കാശ്മീരിലെത്തി സേനമേധാവികളുടെ യോഗം വിളിച്ചു കൂട്ടിയതിന് പിന്നാലെയാണ് സ്ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത പുറത്തു വന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K