13 February, 2019 07:10:17 PM
നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് സമാജ് വാദി നേതാവ് മുലായം സിംഗ് യാദവ്
ദില്ലി: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് സമാജ് വാദി നേതാവ് മുലായം സിംഗ് യാദവ്. ലോക്സഭയിലാണ് മുലായം സിംഗ് യാദവ് ഈ ആവശ്യം ഉന്നയിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും മുലായം പറഞ്ഞു.
ലോക്സഭയില്‍ ഇതേ എംപിമാരെ വീണ്ടും കാണുമെന്നാണ് കരുതുന്നതെന്നും തന്‍റെ പാര്‍ലമെന്‍റിലെ വിടവാങ്ങള്‍ പ്രസംഗത്തില്‍ മുലായം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ തൊട്ടടുത്തുള്ള സീറ്റിലിരുന്നാണ് മുലായം ബിജെപിയുടെ തിരിച്ചു വരവെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
എന്‍ഡിഎയ്ക്കെതിരെ ഉത്തര്‍പ്രദേശില്‍ എസ്‍പി - ബിഎസ്പി സഖ്യം രൂപികരിച്ചിരിക്കുകയാണ് അഖിലേഷ് യാദവും മായാവതിയും. ഇതിനിടയിലാണ് മകന്‍ അഖിലഷിന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധമായി മുലായത്തിന്‍റെ മോദി പ്രശംസ. ഉതത്ര്‍ പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് മുലായം സിംഗ് യാദവും അഖിലേഷും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയത്.