04 February, 2019 11:21:13 AM
മധ്യപ്രദേശ് മുന്‍ ഡിജിപി ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ മേധാവിയായി ചുമതലയേറ്റു
ദില്ലി: മധ്യപ്രദേശ് മുന്‍ ഡിജിപി ഋഷികുമാര്‍ ശുക്ല സിബിഐ മേധാവിയായി ചുമതലയേറ്റു. രണ്ട് വര്‍ഷത്തേക്കാണ് ശുക്ലയുടെ നിയമനം. കൊല്‍ക്കത്തയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് വേഗത്തിലുള്ള ചുമതലയേല്‍ക്കല്‍.
പ്രധാനമന്ത്രി അധ്യക്ഷനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശുക്ല എന്നിവരും അടങ്ങുന്നതാണ് സമിതി. പുതിയ സിബിഐ ഡയറക്ടറുടെ നിയമനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് സെലക്ഷന്‍ സമിതിയുടെ തീരുമാനം.
1984 ബാച്ചിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ജാവേദ് അഹമ്മദ്, രജനികാന്ത് മിശ്ര, എസ് എസ് ദേശ്‍വാള്‍ എന്നിവരായിരുന്നു സിബിഐ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് സമിതി സജീവമായി പരിഗണിച്ചിരുന്ന മറ്റ് പേരുകള്‍.