02 February, 2019 09:37:22 AM


ആര്‍ജെഡി നേതാവിന്‍റെ സഹോദരിപുത്രന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു



പാറ്റ്ന: ബീഹാറില്‍ ആര്‍ജെഡിയുടെ മുന്‍ എംപിയും ലാലു പ്രസാദിന്‍റെ ഉറ്റ അനുയായിയുമായ മുഹമ്മദ് സലാഹുദ്ദീന്‍റെ സഹോദരിപുത്രന്‍ യൂസഫ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.  അക്രമികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ആര്‍ജെഡിയിലെ പ്രമുഖ നേതാവായ മുഹമ്മദ് സലാഹുദ്ദീന്‍ 2015ല്‍ നടന്ന കൊലപാതക കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഗ്യാംങ്സ്റ്ററായിരുന്ന സലാഹുദ്ദീന്‍ രീഷ്ട്രീയത്തിലേക്ക് വരുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകവും തട്ടിക്കൊണ്ടുപോകലുമായി 63ഓളം കേസുകള്‍ ഉണ്ടെന്നാണ് പൊസീസ് പറയുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K