29 January, 2019 05:18:08 PM
ലോകസഭാ തെരഞ്ഞെടുപ്പ്: കളക്ട്രേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം തുടങ്ങി
കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും പരാതികള്‍ നല്‍കുന്നതിനും വോട്ടര്‍ ഹെല്‍പ്പ് ഡെസ്‌കുമായി 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഇതിന്‍റെ പ്രവര്‍ത്തനം. ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനോദ്ഘാടനം ജില്ലാ കളക്ടര്‍ പി.കെ സൂധീര്‍ ബാബു നിര്‍വഹിച്ചു. എ.ഡി.എം അലക്‌സ് ജോസഫ്, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.പി. പ്രേമലത എന്നിവര്‍ പങ്കെടുത്തു.