29 January, 2019 10:11:55 AM
മധ്യപ്രദേശില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ; 12 മരണം

ഉജ്ജയിന്‍: തിങ്കളാഴ്ച രാത്രിയില്‍ മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 12 പേര് മരിച്ചു. രാംഗ്രാഹ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിലകേശ്വര് കോളനിക്കു സമീപമുള്ളവരാണ് മരിച്ചതെന്നാണ് പോലീസ് നല്കുന്ന വിവരം.