28 January, 2019 07:35:21 PM


കുബേര: 3000 രൂപയ്ക്ക് 19000 തിരിച്ചടച്ചു; അന്വേഷണം ഏറ്റുമാനൂരിലെ ധനകാര്യ സ്ഥാപനമുടമയിലേക്കും



ഏറ്റുമാനൂര്‍: ബ്ലേഡ് പണമിടമാടില്‍ കടക്കാരനായി മാറിയ വ്യക്തിയുടെ പരാതിയില്‍ ഏറ്റുമാനൂരിലെ ധനകാര്യ സ്ഥാപനമുടമയെ തേടി പോലീസ്. ചിങ്ങവനം പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 3000 രൂപ പലിശയ്ക്കു വാങ്ങി ഇരട്ടിയിലധികം തുക തിരിച്ചടക്കേണ്ടിവന്നയാളുടെ പരാതിയില്‍ മറിയപ്പള്ളി അമലു കോട്ടേജില്‍ (പുളിക്കാശേരില്‍) നാരായണന്‍ നായരുടെ മകന്‍ പ്രസാദ് എന്ന പ്രസന്നകുമാറിനെ (46) പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.


പ്രസാദില്‍ നിന്നും കിട്ടിയ വിവരമാണ് അന്വേഷണം ഏറ്റുമാനൂരിലേക്ക് നീണ്ടത്. ഏറ്റുമാനൂരില്‍ എം.സി.റോഡില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും മേടിക്കുന്ന പണമാണ് താന്‍ മറിച്ച് നല്‍കിവരുന്നതെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച സന്ധ്യകഴിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും സ്ഥാപനം പൂട്ടി ഉടമ പോയിരുന്നു. തുടര്‍ന്ന് സ്ഥാപനം തുറന്ന പോലീസ് ഇവിടെ പരിശോധന നടത്തി. പക്ഷെ സ്ഥാപനമുടമയെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളെ കണ്ടുകിട്ടിയാലേ പരാതിയുടെ നിജസ്ഥിതി മനസിലാക്കാനാവൂ എന്ന് പോലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K