28 January, 2019 11:15:17 AM
ആന്ധ്രയില്‍ സ്കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ സ്കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. 50ലേറെ കുട്ടികളുമായിപ്പോയ ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. മൂന്ന് കുട്ടികളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം.