28 January, 2019 07:17:14 AM


പത്രപ്രവര്‍ത്തകര്‍ക്ക് നേരേ ഉയര്‍ന്നു വരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കെ ജെ യു ജില്ലാ സമ്മേളനം



കോട്ടയം: കേരള ജേർണലിസ്റ്റ് യൂണിയൻ കോട്ടയം ജില്ലാ ക്യാമ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂരിൽ നടന്ന സമ്മേളനത്തിൽ കെ ജെ യു ജില്ലാ പ്രസിഡന്‍റ് കെ ജി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുറുപ്പ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു. കെജെയു സംസ്ഥാന പ്രസിഡന്‍റ് ബാബു തോമസ്, ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ സണ്ണി പാമ്പാടി, ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ജോയ് ഊന്നുകല്ലേൽ, മാന്നാനം കെ.ഇ. സ്കൂൾ പ്രിൻസിപ്പാൾ ഫാ.ജയിംസ് മുല്ലശ്ശേരി, ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.

50 വർഷമായി വൈക്കത്ത് മാതൃഭൂമി ലേഖകനും, ഫോട്ടോഗ്രാഫറുമായ യു.ഉലഹന്നാൻ (കുഞ്ഞച്ചൻ), 20 വർഷത്തിലധികം പത്രപ്രവർത്തനം നടത്തിയ കെ.ആർ.സുശീലൻ (മംഗളം, വൈക്കം), അബ്ദുൾ ആപ്പാഞ്ചിറ (മാധ്യമം, വൈക്കം), ജോസ് കാണക്കാരി (മംഗളം, ഏറ്റുമാനൂർ) അബ്ദുൾ കരിം (മാധ്യമം, ഈരാറ്റുപേട്ട), മാത്യു പാമ്പാടി (മംഗളം, പാമ്പാടി) എന്നിവർക്ക് പ്രശംസാപത്രം നൽകി ഉമ്മൻ ചാണ്ടി ആദരിച്ചു. 

പ്രാദേശിക പത്രപ്രവർത്തനവും നവമാധ്യമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി രാഷ്ട്രദീപിക എഡിറ്റർ ഇൻ ചാർജ്ജ് ജോസ് ആൻഡ്രൂസ് പ്രഭാഷണം നടത്തി. ജനറൽ ബോഡി ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമിതിയംഗം ആഷിക് മണിയങ്കുളം ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകർക്ക് നേരേ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം ജില്ലാ വൈസ് പ്രസിഡന്‍റ് അവതരിപ്പിച്ചു. സംസ്ഥാന സമിതിയംഗം ഷൈജു തെക്കുംചേരി, ജില്ലാ ജോയിന്‍റ് സെക്രട്ടിമാരായ ജോസ് ചമ്പക്കര, സുഭാഷ് ലാൽ എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K