27 January, 2019 05:29:41 PM
രാജ്യസ്നേഹം പതാക ഉയർത്തലിൽ ഒതുങ്ങി പോകുന്നു - കെ.പി.സോമരാജൻ
മാന്നാനം: രാജ്യ സ്നേഹം വർഷത്തിൽ രണ്ട് ദിവസം നടക്കുന്ന ദേശീയ പതാക ഉയർത്തലിൽ ഒതുങ്ങി പോയെന്നും ഇതിന് മാറ്റമുണ്ടാവണമെന്നും മുൻ ഡിജിപിയും പോലീസ് കംപ്ലെയിന്‍റ്സ് അതോറിറ്റി അംഗവുമായ കെ.പി സോമരാജന്‍. വോട്ട് ചെയ്യുന്നത് രാഷ്ട്രീയത്തിനപ്പുറം രാഷ്ട്ര ഉന്നമനത്തിനായി നിലകൊള്ളുന്നവർക്ക് വേണ്ടിയാവണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമിട്ടുള്ള പാഠ്യപദ്ധതിയിൽ രക്ഷകർത്താക്കൾക്കുള്ള പരിശീലനവും ഉൾകൊള്ളിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി.
മാന്നാനം കുര്യാക്കോസ് ഏലിയാസ് സ്കൂളിന്‍റെ 28-ാമത് വാര്‍ഷികാഘോഷം 'നിറച്ചാർത്ത്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോമരാജൻ. ജെഇഇ മെയിന്‍ പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിഷ്ണു വിനോദിനെ ഏറ്റുമാനൂര്‍ എം.എല്‍.എ സുരേഷ് കുറുപ്പ് ആദരിച്ചു.
തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാൽ ഫാ.സെബാസ്റ്റ്യന്‍ ചാമത്തറയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഫാ.സ്കറിയ എതിരേറ്റ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ വിദ്യാഭ്യാസ പുരസ്കാരങ്ങൾ കെ.പി.സോമരാജൻ വിതരണം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ.ജെയിംസ് മുല്ലശ്ശേരി, വൈസ് പ്രിൻസിപ്പാൾ ഫാ.സേവ്യർ അമ്പാട്ട്, ബ്രില്യന്റ് ഡയറക്ടർ ജോർജ് തോമസ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്‍റ് ജോമി മാത്യു കെഇഎംഎസ് ചാരിറ്റി ഹോം പ്രോജക്ട് പ്രകാരം നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു.