26 January, 2019 01:49:16 PM
റിപ്പബ്ലിക് ദിനം അലങ്കോലപ്പെടുത്താന്‍ ശ്രമം; ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മേഖലയില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വെടിക്കോപ്പുകളും തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടാകാമെന്ന നിഗമനത്തില്‍ സുരക്ഷാ സേനയുടെ തിരച്ചില്‍ തുടരുകയാണ്.
ഇതിനിടെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടി നിര്‍ത്തൽ കരാര്‍ ലംഘിച്ചു. ഇന്ത്യൻ സേന തിരിച്ചടിച്ചു. പുൽവാമയിൽ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി. എന്നാൽ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.