25 January, 2019 05:20:57 PM
നാലുകോടി, കാണക്കാരി റെയില്‍വെ ഗേറ്റുകള്‍ അടച്ചിടുന്നു
മനയ്ക്കപ്പാടം അടിപ്പാത നിര്‍മ്മാണം: ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡ് ജനുവരി 28 മുതല്‍ 90 ദിസത്തേക്ക് അടയ്ക്കും
കോട്ടയം: അടിയന്തിര അറ്റകുറ്റപണികള്‍ക്കായി നാലുകോടി റെയില്‍വെ ഗേറ്റ് ജനുവരി 29, 30 ദിവസങ്ങളിലും കാണക്കാരി- അതിരമ്പുഴ റെയില്‍വേ ഗെയിറ്റ് 28, 29, 30 തീയതികളിലും അടച്ചിടും. നമ്പ്യാര്‍കുളം റോഡിലുളള മേനോന്‍ ഗെയിറ്റ് ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളില്‍ അടച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡ് ജനുവരി 28 മുതല്‍ 90 ദിവസത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചിങ്ങവനം കുറുപ്പുന്തറ റെയില്‍വേപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍ ഓവര്‍ബ്രിഡ്ജ്, പുനര്‍ നിര്‍മ്മിക്കുന്നതിനാണ് ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡ് അടയ്ക്കുന്നത്.