25 January, 2019 02:47:47 PM


വായ്പ തിരിച്ചടച്ചില്ല; യുവതിക്ക് നടുറോഡില്‍ വനിതാ സംഘടനാ പ്രവര്‍ത്തകരുടെ മര്‍ദ്ദനം



ബെംഗളൂരൂ: കര്‍ണാടകയിലെ തുംകൂറില്‍ വായ്പയായി എടുത്ത ലോണ്‍ തിരികെ അടയ്ക്കാന്‍ സാധിക്കാത്തതിന് യുവതിയെ നടുറോഡിലിട്ട് വനിതാ സംഘടനാ പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചു. സവിത എന്ന യുവതിയെ സംഘടനാപ്രവര്‍ത്തകര്‍ തല്ലിച്ചതച്ചതക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


25,000രൂപയാണ് സവിത വനിതകളുടെ സംഘടനയില്‍ നിന്നും വായ്പയെടുത്തത്. ഇതില്‍ 15,000രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ ബാക്കി തുക നല്‍കാന്‍ സവിതയ്ക്ക് സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ യുവതിയെ ദാരുണമായി തല്ലിച്ചതച്ച്‌ വലിച്ചിഴച്ചത്.സംഭവത്തില്‍ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K