24 January, 2019 03:09:23 PM
ആര്‍ജെഡി നേതാവ് രഘുവര് റായി വെടിയേറ്റു മരിച്ചു; സംഭവം പ്രഭാത സവാരിക്കിടെ
പാറ്റ്ന: ആര്‍ജെഡി നേതാവ് രഘുവര് റായി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബിഹാറിലെ സമാസ്തിപുര് ജില്ലയിലെ കല്യാണ്‍പൂരില്‍ പ്രഭാത സവാരിക്കിടെ സ്വവസതിക്ക് സമീപം അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. വെടിവെച്ച ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.