24 January, 2019 12:19:45 PM
സിബിഐ കേസ് കേള്‍ക്കുന്നില്ല; ജസ്റ്റിസ് എ കെ സിക്രിയും പിന്മാറുന്നു
ന്യൂഡല്‍ഹി: സിബിഐയിലെ ഇടക്കാല നിയമനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പിന്നാലെ ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. വ്യാഴാഴ്ച്ച സിബിഐ മേധാവിയെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ സമിതിയോഗത്തില്‍ പങ്കെടുക്കുന്നു എന്നതാണ് രഞ്ജന്‍ ഗൊഗോയി കാരണമായി സൂചിപ്പിച്ചത്. അതിനുശേഷമാണ് കേസ് രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് കേസ് കേള്‍ക്കും എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
എന്നാല്‍ അഞ്ചാം നമ്പര്‍ കേസായി പരിഗണിച്ച ഉടന്‍ തന്നെ കേസ് കേള്‍ക്കുന്നില്ല എന്ന് ജസ്റ്റിസ് സിക്രി അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ കേസില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പരത്തുമെന്നും അതുകൊണ്ട് കേസ് കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ കേസ് കേള്‍ക്കുന്നില്ല എന്ന് ജസ്റ്റിസ് വ്യക്തമാക്കി. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തീരുമാനിക്കുമെന്നും സിക്രി വ്യക്തമാക്കി.