24 January, 2019 10:02:58 AM


കെവിന്‍ ദുരഭിമാനകൊല കേസ്; പ്രാഥമിക വാദം ഇന്ന് ആരംഭിക്കും



കോട്ടയം: കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതികളുടെ അഭിഭാഷകര്‍ക്ക് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളുടെ പകര്‍പ്പും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് കേസിലെ 13 പ്രതികളോടും സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. കോട്ടയം സെഷന്‍സ് കോടതിയില്‍ ആണ് പ്രാഥമിക വാദം നടക്കുക.

പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. പ്രണയ വിവാഹത്തിന്‍റെ പേരില്‍ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K