23 January, 2019 01:17:06 PM
പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക്; എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതല
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നു. ഇതിനു മുന്നോടിയായി എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. എഐസിസിയുടെ വാര്‍ത്താക്കുറിപ്പിലാണ് പ്രിയങ്കയുടെ നിയമനം സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.