23 January, 2019 10:07:41 AM
ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഭീകരരെ കാശ്മീരില്‍ സൈന്യം വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു.
ഷംസുല്‍ ഹഖ് മെങ്നു, ആമിര്‍ സുഹൈല്‍ ഭട്ട്, ഷോയിബ് അഹമ്മദ് ഷാ എന്നിവരെയാണ് വധിച്ചത്. ഇതില്‍ ഷംസുലിന്‍റെ സഹോദരന്‍ ഇനാമുല്‍ ഹഖ് മെങ്‍നു 2012 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
ഹെഫ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈനികര്‍ തിരച്ചില്‍ നടത്തവേ ഭീകരര്‍ അവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരികെ വെടിവച്ചു. 7 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്.